Tuesday 11 June 2013

ഗുരുവെന്ന വെളിച്ചം

അജ്ഞതയുടെ അന്ധകാരപ്പരപ്പില്‍ മുങ്ങിയ കേരളത്തിലേക്ക് പുതിയ അറിവിന്റെ വെളി ച്ച വുമായി കടന്നുവന്ന ഗുരു. ജാതിയ്ക്കും മതത്തിനും അതീതമായി മനുഷ്യത്വത്തെ വാഴ്ത്തിയ ഗുരു. ജാതിക്കോമരങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പി ച്ച ആ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് സപ്തംബര്‍ 21(കന്നിമാസത്തിലെ തൃക്കേട്ട). ഗുരു ജനിയ്ക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവസമുദായം ജാതിവിവേചനത്തിന്റെ കുരുക്കിലായിരുന്നു. പിന്നാക്ക ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലായിരുന്നു. സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ കഴിയുമായിരുന്നി ല്ല. ആഭരണങ്ങള്‍ ധരിയ്ക്കാന്‍ പാടില്ലായിരുന്നു. ഉന്നതജാതിക്കാരില്‍ നിന്നും എത്രയോ വാര അകലെക്കൂടെ മാത്രമേ വഴിനടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ജാതിനിയമങ്ങളെ ലംഘിയ്ക്കുന്ന പിന്നാക്കക്കാരന് മുക്കാലിയില്‍ കെട്ടിയിട്ട് അടിയുള്‍പ്പെടെ കര്‍ശനമായ ശിക്ഷയാണ് നല്കിയിരുന്നത്.

പിന്നാക്കക്കാരില്‍ ഈഴവര്‍ അല്പം ഭേദപ്പെട്ട സമുദായമായിരുന്നു. അവരില്‍ വൈദ്യന്മാരും സംസ്കൃതപണ്ഡിതന്മാരും ഭൂവുടമകളും ചെറിയ കച്ച വടക്കാരും ഉണ്ടായിരുന്നു. മലബാറിലെ ആയോധനകലയില്‍ വിദഗ്ധരായ ചേകവന്മാര്‍ ഈഴവസമുദായത്തില്‍ നിന്നുള്ളവരായിരുന്നു. പക്ഷെ ഭൂരിപക്ഷവും കള്ളുചെത്തുകാരും കൃഷിക്കാരും ഭൂമി സ്വന്തമായി ല്ല ാത്ത പണിക്കാരും ആയിരുന്നു. വിദ്യാഭ്യാസത്തിന് ഭൂരിഭാഗം സമുദായാംഗങ്ങളും വലിയ പ്രാധാന്യം നല്കിയിരുന്നുമി ല്ല. എങ്കിലും പുലയര്‍, പറയര്‍, നായാടികള്‍ തുടങ്ങിയ പിന്നാക്കജാതിക്കാരേക്കാള്‍ മുന്നിലായിരുന്നു ഈഴവര്‍. അക്കാലത്ത് സന്ദര്‍ശനം നടത്തിയ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ ജാതിവിവേചനം കണ്ട് ഞെട്ടിപ്പോയി. കേരളത്തെ ഭ്രാന്താലയം എന്നാണ് വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. ആ ഭ്രാന്താലയത്തിലേക്കാണ് അറിവിന്റെ വെള്ളിവെളിച്ചവുമായി കരുത്തോടെ ഗുരു എത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ സമുദായത്തെ തന്റെ പിന്നില്‍ അണിനിരത്താന്‍ ഗുരുവിന് കഴിഞ്ഞു. അറിവായിരുന്നു അദ്ദേഹത്തിന്റെ ആയുധം. 1888ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ.

 ബ്രാഹ്മണമേധാവിത്വത്തിന്റെ മുഖത്തേറ്റ ആദ്യഅടിയായിരുന്നു അത്. കേരളമാകെ മാറ്റത്തിന്റെ പുതിയൊരു കൊടുങ്കാറ്റ് അവിടെ തുടങ്ങുകയായിരുന്നു. ഈഴവശിവനെയാണ് താന്‍ പ്രതിഷ്ഠിച്ചതെന്ന് പറഞ്ഞ ഗുരു ബാഹ്മണസമുദായത്തിന്റെ മേധാവിത്വത്തെ വെല്ലുവിളിച്ചു. പിന്നീട് ഗുരു നാടുനീളെ നടന്ന് ആരാധനാലയങ്ങള്‍ സ്ഥാപിയ്ക്കാന്‍ തുടങ്ങി. പക്ഷെ ആരാധനാലയങ്ങള്‍ക്കൊപ്പം അദ്ദേഹം വായനശാലയും വിദ്യാലയവും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു. ഇത് പുതിയ അറിവുകള്‍ നേടാന്‍ ഈഴവ യുവാക്കളില്‍ ആവേശമുണ്ടാക്കി. ഒരു ക്ഷേത്രത്തില്‍ വിഗ്രഹത്തിന് പകരം കണ്ണാടിയാണ് അദ്ദേഹം സ്ഥാപിച്ചത്. ദൈവം എല്ലാവരിലും ഉണ്ടെന്നും അവനവന്റെ ഉള്ളിലുള്ള ദൈവത്തെ കണ്ണാടിയില്‍ നോക്കിയാല്‍ കാണാമെന്നുമാണ് ഗുരു കണ്ണാടിപ്രതിഷ്ഠയിലൂടെ വിളംബരം ചെയ്തത്. ഒരു ക്ഷേത്രത്തില്‍ ദീപമാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. അന്ന് ജാതി വിവേചനം ഹിന്ദുസമുദായത്തിനകത്ത് മാത്രമാണ് ഉണ്ടായിരുന്നത്. താഴ്ന്ന ജാതിക്കാര്‍ ക്രിസ്ത്യന്‍ മതത്തിലേക്കോ മുസ്ലിം സമുദായത്തിലേക്കോ പരിവര്‍ത്തനം നടത്തിയാല്‍ അവര്‍ ജാതിവിവേചനത്തിന്റെ ശ്വാസംമുട്ടലില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് താഴ്ന്ന ജാതിയില്‍ പെട്ട ഒട്ടേറെപ്പേര്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായി മതം മാറി. ഒരു പക്ഷെ ശ്രീനാരായണഗുരുവി ല്ല ായിരുന്നെങ്കില്‍ കേരളത്തിലെ ഈഴവര്‍ മുഴുവന്‍ ഇന്ന് ക്രിസ്ത്യാനികളായി മാറിയേനെ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹം മതങ്ങള്‍ക്കതീതമായ ഒരു ദര്‍ശനം മുന്നോട്ട്വച്ചു. ഇതോടെ സമുദായ നേതാവ് എന്ന നിലയില്‍ നിന്നും കേരളത്തിന്റെ മുഴുവന്‍ ഗുരുവായി അദ്ദേഹം വളരുകയായിരുന്നു. ജാതിവിവേചനം പാപമാണെന്ന ചിന്ത കേരളത്തിന്റെ സിരകളില്‍ പതുക്കെ പതുക്കെ പടരുകയായിരുന്നു. ഗുരുവിന്റെ ശിഷ്യനും കവിയുമായി കുമാരനാശാന്റെ കവിതയില്‍ ഈ മാറ്റം അലയടിച്ചിരുന്നു. ഉദാഹരണം: മാറ്റുവിന്‍ ചട്ടങ്ങളെ അ ല്ല ങ്കില്‍ മാറ്റുമത് നിങ്ങളെത്താന്‍ ഈഴവസമുദായാംഗങ്ങള്‍ക്കിടയില്‍ പുരോഗമനചിന്താഗതി ഉളവാക്കാനും ജാതിവിവേചനത്തിനെതിരെ പോരാടാനും അദ്ദേഹം ശ്രീനാരായണ ധര്‍മ്മപരിപാലനസംഘം (എസ്എന്‍ഡിപി) എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയ്ക്ക് കീഴില്‍ ഈഴവര്‍ ഒറ്റക്കെട്ടായി അണിനിരന്നു. മാറുവാനുള്ള ആ ദാഹം മേല്‍സമുദായത്തെയും അവരുടെ ദുരാചാരങ്ങളെയും പിടിച്ചുലച്ചു.

വൈക്കം സത്യാഗ്രഹത്തിനും ഗുരു മുന്നിട്ടിറങ്ങിയിരുന്നു. വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്നാണ് 1936ല്‍ നവമ്പര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത്. നാനാജാതിമതസ്ഥര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്കാന്‍ അനുവദിക്കുന്നതായിരുന്നു ഈ വിളംബരം. ആദ്യമൊക്കെ ക്ഷേത്രങ്ങള്‍ സ്ഥാപിയ്ക്കാന്‍ മുന്‍കയ്യെടുത്ത അദ്ദേഹം പിന്നീട് ക്ഷേത്രങ്ങള്‍ സ്ഥാപിയ്ക്കുന്നതിനേക്കാള്‍ ആവശ്യം വിദ്യാലയങ്ങളും വ്യവസായസ്ഥാപനങ്ങളും സ്ഥാപിയ്ക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടുതുടങ്ങി. തന്റെ ദര്‍ശനങ്ങള്‍ നാടുനീളെ പ്രചരിപ്പിയ്ക്കാന്‍ വിദ്വാനായ ഗുരു മലയാളത്തിലും തമിഴിലും സംസ്കൃതത്തിലും ഒട്ടേറെ കവിതകള്‍ എഴുതി. അതില്‍ പലതും ദേശീയഗാനം പോലെ കേരളീയര്‍ക്കിടയില്‍ സുപരിചിതമാണ്. ജാതിഭേദം മതദ്വേഷം ഏതുമി ല്ല ാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ഇത് ഗുരുവിന്റെ ഏറെ പ്രചാരം നേടിയ കവിതകളില്‍ ഒന്നാണ്. അക്കാലത്ത് ഗുരുവിനെ സന്ദര്‍ശി ച്ച രവീന്ദ്രനാഥ ടാഗൂര്‍ എഴുതി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ സഞ്ചരിച്ചു. ഈ യാത്രകളില്‍ ഒട്ടേറെ സന്യാസികളെ ഞാന്‍ കണ്ടു. പക്ഷെ കേരളത്തിലെ ശ്രീനാരായണഗുരുവിനെപ്പോലെ ഒരു മഹാത്മാവിനെ ഞാന്‍ കണ്ടിട്ടി ല്ല. അകലെയുള്ള ചക്രവാളങ്ങളിലെ ഒരു ബിന്ദുവില്‍ ഉറപ്പി ച്ചിരിക്കുന്ന അദ്ദേഹത്തെ പ്രകാശമാനമായ കണ്ണുകളും ആ തിളങ്ങുന്ന മുഖവും ഞാന്‍ മറക്കി ല്ല. ഗുരുവിന് പിന്നാലെ ചിന്താശൂന്യമായി നീങ്ങുന്ന ആള്‍ക്കൂട്ടമായി ജനത്തെ അധപതിപ്പിയ്ക്കുന്ന ഉപരിപ്ലവമായ ആത്മീയതയാണിന്ന് കേരളത്തില്‍ കൊണ്ടാടപ്പെടുന്നത്. സമുദായ സംഘടനകള്‍ ജാതിസംഘടനകളായി അധപതി ച്ചിരിക്കുന്നു. മതവര്‍ഗ്ഗീയതയുടെ വിഷം അടിവേരുകളിലേക്ക് ആണ്ടിറങ്ങുകയാണ്. ഇക്കാലത്ത് ഗുരുചിന്തയ്ക്ക് മുന്‍പി ല്ല ാത്തവിധം പ്രസക്തി കൂടിയിരിക്കുന്നു.

Read more at: http://malayalam.oneindia.in/feature/2004/092104sreenarayanaguru.html

0 comments:

Post a Comment