SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Monday 29 December 2014

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?





തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .

    “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ” 
ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം 
ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കുന്നതും കൊണ്ടും ഇത് ഒരു പൊള്ളുന്ന വിക്ഷയം ആണ് എന്ന്അറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനെ ഞാന്‍ ഇവിടെ ചര്ധിക്കാന്‍ പോകുന്നത് . 
ഒരിക്കല്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട് ചിന്തയിൽ ശങ്കരാചാര്യർക്കു തുല്യനും കർമ്മത്തിൽ ശങ്കരാചാര്യരേക്കാൾ മഹാനുമായഏതെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ അതു ശ്രീനാരായണഗുരുദേവനാണ്. ചരിത്രം അറിയാവുന്നര്‍ക്ക് അത് ഒരു അതിവചനം ആയി തോന്നിന്നില്ല

ഗുരുദേവന്‍ ഒരു ഈഴവ ദൈവം ആകുന്നതിനു മുന്പ് കേരളത്തിനു ഗുരുദേവന്‍ ആരായിരുന്നു . ചരിത്രം പഠിക്കാന്‍ പോയാല്‍ മാത്രമേ  മഞ്ഞ പട്ടിട്ട സിമിന്‍റെ വിഗ്രഹത്തില്‍  അപ്പുറം ഗുരു ആരെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ ആവുകയുള്ളൂ. മദിരാശിയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി നാട്ടില്‍ ഒരു തൊഴില്‍ തേടിയെത്തിയ ഡോപല്‍പ്പുവിനോട്ബിരുദം ഉണ്ടല്ലേഏറ്റവും ഉയരമുളള തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കോളൂഎന്ന് അന്നത്തെ അധികാരികള്‍ പറഞ്ഞ ചരിത്രം


ഗുരുദേവന്‍ എന്നാ സാമുഹിക പരിഷ്കര്‍ത്താവ്‌

 ലോകം കണ്ട എല്ലാ ദൈവങ്ങള്‍ ആയ മഹാന്‍ മാരും ലോകത്തോട്‌ പറഞ്ഞത് ഒന്ന് ആയിരുന്നു ..മനുഷന്‍ എങ്ങന ആണ് ജീവിക്കണ്ടത് ..ഗുരുദേവനും അതിനെ   പറ്റി ഒരു വ്യക്തമായ കാഴ്ച പാട് ഉണ്ടായിരുന്നു . ജീവിതത്തിൽ യുക്തിവാദത്തിലധിഷ്ടിതമായ വിശ്വാസങ്ങൾ മാത്രം  അനുകരിക്കാറുള്ള  എന്നെ പോലുള്ള നിഷേധികള്‍ക്ക്  എന്നും  പിന്തുടരവുന്ന ഒന്നാണ് ഗുരു ദേവന്‍റെ കാഴ്ച പാടുകള്‍  .അത് കൊണ്ടാണ് ഇന്നും ഒരു നല്ല മനുഷന്‍ അനുകരിക്കുവാന്ന ഏറ്റവു, നല്ല വഴി ശ്രീനാരായണ ദര്‍ശനം എന്ന് എനിക്ക് തോന്നുന്നത് .ഒരു കാലഘട്ടത്തില്‍ ഇത്രയും വിശാലമായി ചിന്തിക്കാന്‍ കഴിഞ്ഞു എന്നത് എന്നും എന്നെ അത്ഭുത പെടുത്ത്ന്ന ഒന്ന് ആണ് .
ഗുരു ദേവനെ പറ്റി അധികം അനെഷിക്കാത്ത എന്റെ സുഹ്ര്ത്തുക്കല്‍ക്കായി ഗുരുവിന്‍റെ കാഴ്ചപാടുകള്‍ വ്യക്തമാക്കാന്‍ ആയി  എനിക്ക് അറിയാവുന്ന  രണ്ട കഥകള്‍ പറയാം:
 
(1)  ഒരിക്കൽ  ഒരു ശിക്ഷ്യന്‍ അദ്ദേഹത്തോട് ചോദിച്ചു; ‘ശവം കുഴിച്ചിടുന്നതാണോ,ദഹിപ്പിക്കുന്നതാണോ ഉത്തമം‘ എന്ന്‌അതിന് അദ്ദേഹത്തിന്റെ മറുപടിചക്കിലിട്ടാട്ടി കൃഷിക്കുപയോഗിക്കുന്നതല്ലെ നല്ലത് എന്നായിരുന്നു. 


(2) ഒരു ഉത്സവപ്പറമ്പിൽഇദ്ദേഹം ഒരു കേമനാണെന്നറിഞ്ഞിരുന്ന അവിടത്തെ കോമരം (തെയ്യം )കല്പന പറയാൻ വന്നുഒന്നും കേൾക്കേണ്ട എന്നു പറഞ്ഞത് പരിഹാസമായി തോന്നിയ കോമരം; ‘എന്താ പരീക്ഷ കാണിക്കണോ’ എന്നായിആ വെല്ലുവിളി സ്വീകരിച്ച ഗുരുദേവൻആവശ്യപ്പെട്ടത്;“അങ്ങയുടെ  വായിൽ കുറച്ചു പല്ല് കണ്ടാൽ നന്നായിരുന്നു എന്നാണ്(കോമരത്തിന്റെ വായ്യില്‍ ഒറ്റ പല്ലുകള്‍ ഉണ്ടായിരുന്നില്ല ) എന്റെ ചിന്താഗതിയുമായി യോചിച്ചു പോകുന്നതുകൊണ്ട്ഈ രംഗം എനിക്കിഷ്ടമായി..
൩) അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു – നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

ഗുരുദേവന്‍ വിഗ്രഹം പ്രേതിഷ്ടിച്ചത് ഒരു സമൂഹത്തിന്റെ നാട്ടു നടപ്പിനെ വെല്ലു വിളിച്ചായിരുന്നു ആത്മീയത കൂട്ട് പിടിച്ച വിപ്ലാവം ആയിരുന്നു ഗുരുദേവന്‍റെത്..ഗുരുദേവന്‍ തന്നെ ആയിരുന്നു കണ്ണാടി പ്രേതിഷിട്ടിച്ചു ദൈവത്തിനെ സ്വയം കണ്ടെത്താന്‍ പറഞ്ഞത് ..അമ്പലം പൊളിച്ചു വിദ്യാലയം പണിയാന്‍ പറഞ്ഞ ഒരു കാലഘട്ടത്തിനു അപ്പുറത്തേക്ക് ജീവിച്ച ഗുരു ദേവന്‍ എന്നാ സാമുഹിക പരിഷ്കര്ത്താവിന്റെ പല കഥകളും കേരള ജനതയ്ക്ക് അറിയില്ല എന്നത് ഒരു പര്മാര്ത്മായ സത്യം ആണ് .അവര്‍ കാണുന്നത് ചില്ല്കൂട്ടില്‍ അറസ്റ്റ് ചെയ്യപെട്ട ഗുരുദേവനെ ആണ് .


 ക്ഷേത്രങ്ങളിലല്ലവിദ്യാലയങ്ങളിലാണ് ദൈവമിരിക്കുന്നതെന്ന് ഗുരു പറഞ്ഞു.വിധ്യാഭാസത്തെ പറ്റി യും ഗുരുവിനുവ്യക്തമായ നിര്‍വചങ്ങള്‍ ഉണ്ടായിരുന്നു .
മതം ഏതു ആയാലും മനുഷന്‍ നന്നായാല്‍ മതി എന്നാ ഗുരുദേവ കാഴ്ച പാടുകള്‍ക്ക് കാലം എത്ര കഴിഞ്ഞാലും പ്രാധാന്യം ഉണ്ടാകും . വേദാന്തത്തിന്റെ അവസാന പടവിലെത്തിയ സത്യത്തിന്റെ സാക്ഷാത്ക്കാരമായ ഗുരുദേവന്‍ ആഢ്യ ബ്രാഹ്മണര്‍ ബന്ധനസ്ഥനാക്കിവെച്ചിരുന്ന മന്ത്രോച്ഛാരണങ്ങളുടേയുംവേദങ്ങളുടേയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് അവയെ സ്വതന്ത്രമായി മേയാനനുവദിച്ചു.ഇടത്ത് പക്ഷം കേരളത്തില്‍ ശക്തി ഉറപ്പിക്കും മുന്പ് ഗുരു പറഞ്ഞ ആശയങ്ങള്‍ എല്ലാം പുരോഗമാനചിന്തഗതികള്‍ ആയിരുന്നു .

ഗുരു ജീവിതത്തിന്റെ അവസാന കാലത്ത് താമസമുറപ്പിച്ചതുംനിത്യ പുജ നടത്തിയതുമായ ആലുവയില്‍ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, “കെടാ വിളക്കായിരുന്നു അവിടുത്തെ പ്രതി ഷ്ഠ.       കാലം മാറി വരുംവിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടും.അവിടുങ്ങളിലൊക്കെ വിദ്യായലങ്ങളും വായന ശാലകളും ഉയര്‍ന്നു. . വരും കണ്ടിരുന്നത്ഇതായിരുന്നു ഗുരു സ്വപ്നം




.  ഗുരു ദേവന്‍ എന്നാ കവി ..........


ദൈവദശകം  ആത്മോപധശ ശതകവും  മാത്രം മതി ഗുരു ദേവന്‍ എന്നാ കവിയെ തിരിച്ചറിയാന്‍ ..അവനുവ്നു ആത്മ സുഖത്തിനു ആച്ചരിക്കുവ അപരന് സുഖത്തിനായി വരണം ......എന്ന് എഴുതിയ ആത്മപദശ  ശതകം ജീവിതതിനില്‍ ഒരിക്കല്‍ എങ്കിലും വായിക്കേണ്ട ഒരു കൃതി ആണ് 
 .
.ആത്മി , ,സാമുഹികപരിഷ്കര്താവ് ,കവി എല്ലാ നിലകളിലും വ്യക്തമായ മുഖമുദ്ര പതിപ്പിച്ച ഒരു ആള്‍  സമുഹത്തില്‍  അര്‍ഹിക്കുന്ന ഒരു സ്ഥാനം ഗുരുദേവന്  കിട്ടിയോ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം സത്യം പറഞ്ഞാല്‍ ഇല്ല എന്ന് ആകും .കേരളം കണ്ട മഹാനായ  ഗുരു എന്നുള്ളതിന് ഉപരി ഈഴവനായി പോയ്യ  ദൈവം എന്ന് ആണ് ഗുരുദേവന്‍ ഇന്ന് അറിയപെടുന്നത് .


ശ്രീനാരായണയിര്‍ എന്ന് അവകാശ പെടുന്ന എത്ര പേര്‍ ഗുരുവിനെ മനസ്സിലാകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് SNDP  എന്ന സംഘടനയുടെ ഇപ്പോളത്തെ പ്രവര്‍ത്തനത്തില്‍ എന്ന് നമ്മള്‍ക്ക് മന്നസ്സിലാക്കാന്‍ പറ്റും .


ബംഗാളിന് ടാഗോറിനെ പോലെ ആകേണ്ട ആള്‍ ആണ് കേരളത്തിനു ഗുരുദേവന്‍ .ബംഗാള്‍ ഗുരുദേവിനു കിട്ടുന്ന സാമുഹിക പരിഗണന കേരളത്തിലെ ഗുരുടെവന് കിട്ടിനുണ്ടോ എന്ന് അന്ക്ഷിച്ചാല്‍ ഇല്ല എന്നാവും ഉത്തരം .












ഗുരുദേവന്‍ ഈഴവന്‍ ആയതു എങ്ങനെ ?


ഗുരുദേവസ്മാര്കങ്ങലോടുള്ള ഗുരുദേവ ദര്‍ശനങ്ങള്‍ മാറുന്നുള്ള  ആരാധന ആണ് ഗുരുദേവനെ ഈഴവ നാക്കിയ പ്രധാന പങ്ക് ..എന്ത് ആണ് ഗുരുദേവ  ദര്‍ശനങ്ങള്‍ എന്ന് ജീവിതിത്തിലൂടെ കാട്ടി കൊടുക്കേണ്ട ഗുരുദേവ ശിക്ഷ്യന്‍ മാര്‍ ഏന് പറയുന്നവര്‍ തന്നെ ഗുരുവിനോപ്പം അദേഹത്തിന്‍റെ  ദര്‍ശങ്ങളെയും  ചില്ല് കൂട്ടില്‍ അടച്ചു ,.
ഗുരുവിന്റെ ഓര്‍മ്മകള്‍ക്ക് ചരിത്രത്തില്‍ ജീവനേകാന്‍ ഏതു തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടതെന്ന് സമാധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശിഷ്യന്മാറോഡ്‌  ഗുരു നിര്‍ബന്ധമാണെങ്കില്‍ അറിവിന്റെ പ്രതീകമായ പുന്നമരത്തൈ” വെച്ചു പിടിപ്പിക്കാനാണ് ഉപദേശിച്ചത് എന്ന് ഗുരുദേവ പ്രതിമകള്‍ക്ക് കൈകൂപ്പുന്ന എത്ര ശിക്ഷ്യന്മാര്‍ക്ക് അറിയാം .
 .

ഗുരു പറഞ്ഞത മുഴവന്‍ മറന്നു ഗുരുദേവനെ ഒരു സ്വെന്തം ദൈവം ആക്കാന്‍ നോക്കിയാ ഈഴവര്‍ തന്നെ ആണ് ഗുരുവിനെ സമാഹൂത്ത്തില്‍ നിന്ന് ഒരു ജാതിയിലെക്ക് വലിചെടുത്തുത് .ഈ ഒരു അപകടം മുന്കുട്ടി കണ്ടിട്ട് ആകും ഗുരുദേവന്‍ ഞാന്‍ ഒരു ഈഴവന്‍ അല്ല എന്ന് എഴുതിയത് , ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിചെത്തരുത് കൊടുക്കരുത് കുടിക്കരുത് തുടങ്ങിയ നിരവധി നിര്‍വ്വചനങ്ങള്‍ ഗുരുദേവന്‍ പറഞ്ഞിരുന്ന .എങ്ങനെ ആണ്  ഒരു ശ്രീനാരയ്നിയന്‍ ജീവിക്കേണ്ടത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടുണ്ടായിരുന്നു .ഗുരു ദേവ സങ്കലപ്പം അനുസ്സരിച് മദ്യം വിഷം ആണ് ,ജാതി ഇല്ലാ ,മതം ഇല്ല ,ഗുരു ദേവ സങ്കല്‍പ്പത്തിലെ വിവാഹം പത്തു പേര്‍ മാത്രം ഒതുങ്ങുന്ന ഒരു ചടങ്ങ ആണ് ..ശ്രീനാരയ്നിയര്‍  എന്ന് അവകാശ പെടുന്ന എത്ര ചേട്ടന്‍ മാര്‍ ഉണ്ട് ഇതൊക്കെ 20% ശതമാനം എങ്കിലും പാലിക്കുന്നത് .ഗാരി ഡേവിസ് എന്നാ രണ്ടാം ലോകമഹായുദ്ധ കാലത്തേ മേയര്‍ പിന്നീട് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍  ഗുരുദേവ ചിന്തകളില്‍ ആകൃഷ്ടനായ തന്റെ ജീവിതം തന്നെ ഗുരുദേവ ദര്‍ശനങ്ങള്‍ അനുസരിചാക്കിയ്തു ചരിത്രം .
 അല്ലാതെ ഗുരുവിന്റെ ഫോട്ടോ വീട്ടില്‍ വച്ച് വിളക്ക കൊളുത്തിയാല്‍ ഒരിക്കലും ഗുരുവിന്റെ പിന്ഗാമി ആകില്ലാ .

    അനാചാരം കൊണ്ടുളവാകുന്ന അന്ധകാരത്തെ ജ്ഞാന ശക്തികൊണ്ട് (വിദ്യ) ഭസ്മീകരിക്കാനായിരുന്നു ഗുരു ആശിര്‍വദിച്ചത്. (
ഇന്ന്  കവലകള്‍ തോറും ചെറുതും വലുതുമായതും രുപസാദൃശ്യമില്ലാത്തതടക്കമുള്ള നിരവധ്  ഗുരു പ്രതിമകള്‍ റോഡു വക്കില്‍ പോലും നിരന്നുചുറ്റും പുന്തോട്ടവ. ുംനിറയെ കായ്കനി വൃക്ഷങ്ങളും,അതില്‍ ഇരിക്കാന്‍ തറയുംസമീപത്ത് വായനശാലയും ഒരു നിലവിളക്കുമായാല്‍ ക്ഷേത്രമായി എന്നു ഉപദേശിച്ച ഗുരുവിനെ ശ്രീനാരായണയിര്‍ ഒരു വിഗ്രഹം ആക്കി .ഒതുക്കി കളഞ്ഞു .
ശ്രീനരായ്നദര്‍ശനങ്ങള്‍  ബുധിസ്സം പോലെ ജീവിതത്തില്‍ പകര്ത്തവാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു .എങ്കിലും ഗുരു ദര്‍ശനങ്ങള്‍ക്ക്  മുകളില്‍ ഗുരുദേവന്‍  എന്ന ഈഴവ ഗുരുവിനെ ഉയര്തികാട്ടുവാന്‍ ആണ് SNDP  എന്നാ സംഘടനായുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ എല്ലാം ..ഒരു സമൂഹത്തിന്റെ മാതൃക കാട്ട് ശ്രീനാരയനിയര്‍  ജാതി ചോദിക്കണം എന്ന് പറയും വരെ എത്തി ശ്രീനാരായണഗുരുവും ശ്രീനാരയ്നിയരും  തമ്മില്‍ ഉള്ള അകലം വളരെ ആണ് .


. ഗുരു എന്ന ദൈവം


ഒരയുസ്സിലെ ജീവിതത്തിലെ ഓരോ പ്രവൃത്തികളുമാണ് ഇന്ന് അദ്ധേഹത്തെ ജനമനസ്സുകളില്‍ ദൈവതുല്ല്യനക്കിയത് . ഗുരുവിന്റെ കാലശേഷം ഗുരുവിന്റെ പത പിന്തുടരുന്നതില്‍ ശിഷ്യര്‍ക്കുവന്ന അപാകതയാകാം പില്‍ക്കാലങ്ങളില്‍ ഗുരുവിനെ ജനങ്ങള്‍ പഠിക്കാന്‍ ഇടയാകതിരുന്നതും ഒരു മഹാ പ്രതിഭ ഒരു സമുദായത്തിനുള്ളില്‍ ഒതുങ്ങിപോയതും. എങ്കിലും ഗുരുദേവന്‍ എന്നാ ദൈവത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലാ 
ഗുരുദേവന്‍ ഒരു ദൈവം അല്ല എന്ന് മുറവിളി കൂട്ടുന്ന്‍ ഒരു പാട് പേരുണ്ട് ..അവരോട എനിക്ക് ഒന്നേ ചോദിക്കാനുള്ള ദൈവം അആകാന്‍ ഉള്ള യോഗ്യത എന്ത് ആണ് ..അങ്ങനെ ഒരു ആളെ  പറ്റി ലോകത്തില്‍ കഥകള്‍ മാത്രെമേ ഉണ്ടാകു എന്നുള്ളത്ആണോ ?  ..എന്റെ അഭിപ്രായത്തില്‍ ദൈവം  എന്നത് നമ്മുക്ക് വിശ്വാസം ഉള്ള എന്തിനെയും നമ്മുക്ക് ദൈവം ആക്കം.അത് അച്ഛന്‍ ആകാം അമ്മായാകം ഗുരുവാകം അല്ലെങ്കില്‍ താന്‍ തന്നെ യാകം  .."മനുഷന്  വേണ്ടി മതി ദൈവങ്ങള്‍ അല്ലാതെ ദൈവങ്ങള്‍ക്ക് വേണ്ടി ആകരുത് മനുഷന്‍" ..അല്ലാതെ തന്നെ മാത്രം ആരാധിക്കണം എന്ന് കുട്ടികളെ പോലെ വാശി പിടിക്കുന്ന ,പായസം കൈകൂലി വാങ്ങി എന്ത് കൊല്ലരുതാംയുയും ക്ഷമിക്കുന്ന ദൈവം എന്നാ സങ്കല്‍പ്പം ഒരു സ്വാര്‍ത്ഥ മനുഷനെക്കള്‍ കഷ്ടം ആണ് ..ശ്രീനാരായണ ഗുരു എന്നാ ദൈവം അതിനെക്കാള്‍ എത്രയോ ഭേതം ആണ് ..എങ്കിലും ഗുരു ദേവനെ ദൈവം മാത്രം ആകിയ ശ്രീനാരയനിയര്‍  ആണ് ഗുരുവിനെ സമൂഹത്തില്‍ നിന്ന് ചില്ല് കൂട്ടില്‍ എത്തിച്ചതും SNDP  എന്നാല്‍ ഈഴവകരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഉള്ള ഒരു സങ്കടന ആക്കി മാറ്റിയതും .പൂജിക്കെണ്ടതും പിന്തുടരുണ്ട്തും ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് അല്ലാതെ ഗുരുദേവന എന്നാ വിഗ്രഹത്തെ അല്ല ..ഇന്നത്തെ ശ്രീനാരയനിയിരുടെ ആരാധനകള്‍ കണ്ടാല്‍ ഗുരുദേവന്‍ ചെയ്ത പോയതോര്‍ത്ത പശ്ചാതപ്പിക്കും ..വിഗ്രഹം കഴുകിയ മലിന ജലം പ്രസാദമായി പാനം ചെയ്യിക്കാനാണ് ചില ഭക്തി വ്യവസായികള്‍ മല്‍സരിക്കുന്നത്. 
മനുഷന്‍ ഉള്ളത്ര കാലം പ്രാധാന്യം ഉള്ള ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് യതാര്‍ത്ഥ ശ്രീനാരയനിയര്‍  ഉയര്‍ത്തി കാട്ടെണ്ടാത് .അല്ലാതെ ഗുരുദേവ ജയന്തിയുടെ മദ്യപിച്ചു ഉള്ള ശക്തിപ്രേകാടനം  അല്ല  .അലാതെ ഈഴവന്‍ ആയി ജനിച്ചു എന്നത് കൊണ്ട് ശ്രീനാരയനിയന്‍  എന്ന് അഹങ്കരിച്ചാല്‍ നസ്ടപെടുന്ന പേര് കേരളം കണ്ട ,ഗാന്ധിയും ടാഗോറും വന്നു സന്ദര്‍ശിച്ച ഒരു യുഗപുരുഷന്റെ ആണ് ..


ക്ഷേത്രവരവ് – എന്ത് ചെയ്യണമെന്ന് ഗുരുദേവന്‍

ഗുരുദേവന്‍റെ ഏറ്റവും പ്രസിദ്ധമായ “മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത്”, “ജാതി ചോദിക്കരുത്, പറയരുത്” എന്നീ വാക്കുകളെ ഗുരുദേവശിഷ്യപരമ്പരകളും അനുയായികളും എങ്ങിനെ തമസ്കരിക്കപ്പെടുകയും “ശ്രീനാരായണീയര്‍” എന്ന സംജ്ഞയിലൂടെ ഒരു പുതിയ ജാതിയോ മതമോ ഉണ്ടാക്കി അവയെ തിരുത്തിക്കുറിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞതാണ് ഗുരുദേവന്‍റെ ഈ ക്ഷേത്രസംബന്ധിയായ ഈ ഗുരുവരുളും. ഗുരുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും ജനസമൂഹത്തെ അനാചാരങ്ങളില്‍ നിന്നും അന്ധവിശ്വസങ്ങളില്‍ നിന്നും സ്വതന്ത്രരാക്കുക എന്ന ലക്‌ഷ്യം മുന്‍നിറുത്തിയായിരുന്നു. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് നടത്തുന്നതിനു ഗുരുദേവന്‍ ഒരിക്കലും എതിരായിരുന്നില്ല. പക്ഷെ ആരാധനയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളെയും ആര്‍ഭാടങ്ങളെയും അദ്ദേഹം എന്നും എതിര്‍ത്തിരുന്നു. മനശുദ്ധിയോടെ, ഏകാഗ്രതയോടെ പോകാനുള്ള ഒരു സ്ഥലമായാണ് അദ്ദേഹം ആരാധനാലയങ്ങളെ കണ്ടിരുന്നത്‌. വിഗ്രഹം എന്ത് തന്നെയായാലും ക്ഷേത്രങ്ങള്‍ അറിവു വിപുലീകരിക്കാന്‍ ഉതകുന്ന കേന്ദങ്ങള്‍ ആകണമെന്നും അവ വിശാലമായ, നല്ല വെളിച്ചമുള്ള സ്ഥലത്തായിരിക്കണമെന്നും ക്ഷേത്രങ്ങളോടൊപ്പം വിവിധമതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ല ഗ്രന്ഥശാലകള്‍ ഉണ്ടാകണമെന്നുമായിരുന്നു ഗുരു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്നോ? ഗുരുദേവനെ മുക്കിനു മുക്കില്‍ ഓരോ കണ്ണാടിക്കൂട്ടില്‍ ഇരുത്തി വീര്‍പ്പുമുട്ടിക്കുന്ന കാഴ്ച്ചകളല്ലേ നാം കാണുന്നത്? അവിടങ്ങളിലൊക്കെ തന്നെ മത്സരിച്ചു ഉത്സവങ്ങളും പൂജാമഹാമഹങ്ങളും ആഘോഷങ്ങളും ഒക്കെ നടത്തുന്നു. “കരിയും കരിമരുന്നും” ഇല്ലാതെവേണം ക്ഷേത്ര ആഘോഷങ്ങള്‍ എന്നു നമ്മേ ഉപദേശിച്ച ഗുരുദേവന്‍റെ തന്നെ പ്രതിമയുണ്ടാക്കി ഇതൊക്കെ നടത്തി പണം പൊട്ടിച്ചു കളയുന്നു, അതുവഴി കുറെയൊക്കെ പ്രധാന സംഘാടകരും അടിച്ചു മാറ്റുമായിരിക്കും! (എല്ലാവരും അങ്ങിനെയാകണമെന്നില്ല). അപ്പോള്‍ പിന്നെ വലിയ ക്ഷേത്രങ്ങളില്‍ അടിച്ചുപൊളിച്ചു കളയുന്നത് എത്രയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.



ഇനി ഗുരു ആഗ്രഹിച്ചപോലെ ക്ഷേത്രങ്ങളില്‍ കിട്ടുന്ന പണം പാവങ്ങളെയും ആവശ്യക്കാരെയും സഹായിക്കാനാണോ ഉപയോഗിക്കുന്നത് എന്നു നമുക്ക് നോക്കാം. ഇന്ന് ആത്മീയതയാണ് ഏറ്റവും വലിയ ലാഭം കിട്ടുന്ന ബിസിനസ്. ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന തുകയില്‍ നല്ലൊരു പങ്കും ക്ഷേത്രത്തിന്‍റെ / ആത്മീയസ്ഥാപനത്തിന്‍റെ ആസ്തി ഇരട്ടിപ്പിക്കാന്‍ വേണ്ടിയാണു. വിവിധതരം കോഴ്സ്കള്‍ക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വലിയ ആശുപത്രികളും ഒക്കെ നടത്തുന്നത് വിവിധ മതങ്ങളുടെ കീഴിലുള്ള ആരാധനാലയങ്ങളാണ്. അവിടൊക്കെ നിയമനങ്ങളിലും പ്രവേശനത്തിനും ചികിത്സക്കും എന്ത് മാത്രം സൌജന്യം പാവങ്ങള്‍ക്കായി ചെയ്യാറുണ്ട് എന്നത് നമുക്കറിവുള്ളതാണല്ലോ? ഇതിനിടയില്‍ പബ്ലിസിറ്റിക്ക് വേണ്ടി ചിലത് ചെയ്യുന്നത് ഇവിടെ മറക്കുന്നില്ല. വിദ്യാലയങ്ങളിലെ പ്രവേശനത്തിനും നിയമനങ്ങള്‍ക്കും മറ്റു കച്ചവടക്കാരോടൊപ്പം ഈ ആരാധനാലയങ്ങളും മത്സരിച്ചു ലേലം വിളിയാണ്.

ഗുരുദേവവചനങ്ങള്‍ കൃത്യതയോടെ പാലിക്കാന്‍ കടമപ്പെട്ട ഗുരുദേവശിഷ്യപരമ്പരയും ഇക്കാര്യത്തില്‍ ഭിന്നരല്ല. ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ ശിവഗിരിക്ക് ചുറ്റുമുള്ള പാവങ്ങളെയും താഴ്ന്നജാതിക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ദിനവും മിശ്രഭോജനസദ്യ സൌജന്യമായി നടത്തിയിരുന്നത്. അതിനു ഒരു ജാതി വ്യത്യാസമില്ലതാക്കാന്‍ സഹായിക്കുന്ന മനസ്സുണ്ടാക്കുക എന്ന മഹനീയലക്ഷ്യവും പാവപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. ഇന്നും അത് നടക്കുന്നുണ്ട്, വിപുലമായ തോതില്‍ ‘ഗുരുപൂജ’ എന്ന പേരില്‍. പക്ഷെ, സൌജന്യമല്ലാത്തത് കൊണ്ടും ക്ഷണിക്കാത്തതുകൊണ്ടും ചുറ്റുമുള്ള പാവങ്ങളും താഴ്ന്നജാതിക്കാരും പങ്കെടുക്കാറില്ല, അതുകോട് ഗുരുദേവന്‍ നടത്തിയിരുന്ന മിശ്രഭോജനവുമല്ല എന്നു മാത്രം. വര്‍ഷങ്ങളായി അവിടുത്തെ ആഘോഷപരിപാടികള്‍ മദ്യരാജാക്കന്മാരുടെ നിയന്ത്രണത്തിലാണ് താനും, അതുകൊണ്ടാകാം പീതാംബരധാരികളെക്കൊണ്ട് നിറയുന്ന ആ ദിവസങ്ങളില്‍ വര്‍ക്കലയിലെ മദ്യശാലകളില്‍ വന്‍തിരക്കാണ്, വര്‍ക്കലക്ക് ആകെ മദ്യത്തിന്‍റെ മണവും. ഗുരുസമാധിയിലും ശാരദാസന്നിധിയിലും സംഘത്തിന്‍റെ കീഴിലുള്ള മറ്റു ഗുരുസന്നിധികളിലും വന്‍ക്ഷേത്രങ്ങളിലെപ്പോലെയോ അതിലേറെയോ തന്നെ വരവുണ്ട്. ഇത്രയൊക്കെ വരവുണ്ടെങ്കിലും സംഘം നടത്തുന്ന നര്‍സിംഗ് കോളേജ് ഉള്‍പ്പെടെയുള്ള ഒരു വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൌജന്യമായി പാവപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയതായി എനിക്കറിവില്ല. ആസ്തി കുന്നുകൂടിയപ്പോള്‍ ശിഷ്യന്മാര്‍ തമ്മില്‍ ഗ്രൂപ്പ്‌പോരും അധികാരത്തര്‍ക്കവും കൂടി, അതിനു ചരട് വലിക്കാന്‍ സ്ഥാപിതചിന്തകളുള്ള വന്‍തോക്കുകളും! ഇവരെല്ലാം ഒത്തുപിടിച്ചപ്പോള്‍ ഗുരുവചനം സ്വന്തം ആസ്ഥാനത്തു തന്നെ സ്വാഹ!

By. Mohana Kumar Padmanabhan

ഗുരുദേവന്‍ , ജനങ്ങളെ ഒരുമിപ്പിച്ച മഹാശക്‌തി - ആര്‍. ബാലകൃഷ്‌ണപിള്ള


കേരളത്തിന്റെയും രാജ്യത്തിന്റെയും സാമൂഹിക പുരോഗതിക്കു വേണ്ടി പരിശ്രമിച്ച രണ്ട്‌ ആചാര്യന്‍മാരാണ്‌ ചട്ടമ്പിസ്വാമിയും, ശ്രീനാരായണഗുരുദേവനും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ തീണ്ടലും തൊടീലും ഉണ്ടായിരുന്ന കാലം. തീണ്ടലും തൊടീലും അവസാനിപ്പിക്കാന്‍ ഹിന്ദു ജനവിഭാഗങ്ങളെ പ്രേരിപ്പിച്ചതാണ്‌ ശ്രീനാരായണഗുരുദേവന്റെ വലിയ നേട്ടം.
ചട്ടമ്പിസ്വാമികള്‍ക്ക്‌ ഇതു കാണാനുള്ള ഭാഗ്യമുണ്ടായില്ല. പക്ഷേ ഗുരുദേവന്‌ ഇതു കാണാനുള്ള ഭാഗ്യമുണ്ടായി. അതാണ്‌ ഏറ്റവും പ്രധാനമായ കാര്യം. ഇന്നത്തെ തലമുറയ്‌ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാകില്ല. നമ്മുടെ രാജ്യത്ത്‌ അവര്‍ണനായ ഒരാള്‍ക്കു ചായക്കടയില്‍ മറ്റുള്ളവരോടൊപ്പം ചായകുടിക്കുന്നതിനോ ആഹാരംകഴിക്കുന്നതിനോ ഇരിക്കുന്നതിനോ കഴിയില്ലായിരുന്നു. ചായക്കടയുടെ പിന്നില്‍ അവര്‍ക്കുവേണ്ടി പ്രത്യേകം വച്ചിരുന്ന പാത്രങ്ങളിലായിരുന്നു ചായ നല്‍കിയിരുന്നത്‌. ഇതിനെതിരായി നായര്‍ - ബ്രാഹ്‌മണ സമുദായങ്ങളെ സഹകരിപ്പിക്കുകയും പിന്നീട്‌ അവരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്‌തു.

മുദ്രാവാക്യങ്ങളില്ലാതെ, ധര്‍ണ നടത്താതെ, ജയിലില്‍പോകാതെ, ഹര്‍ത്താലുകളില്ലാതെ, കാര്യങ്ങള്‍ ജനങ്ങളെക്കൊണ്ടുതന്നെ നടത്തിയെടുത്ത മഹത്തരമായ ശക്‌തിയുടെ ഉടമകളാണ്‌ ഇവര്‍ രണ്ടുപേരും. ഇതില്‍ മുഖ്യമായ പങ്കു വഹിച്ചത്‌ ശ്രീനാരായണഗുരുദേവനാണ്‌. ഇതിന്റെ ഭാഗമായാണ്‌ ഗുരുദേവന്‍ പ്രതിഷ്‌ഠ നടത്താനുണ്ടായ സാഹചര്യം.ഗുരുദേവന്‍ നിരീശ്വരവാദിയാണെന്നാണ്‌ ചിലര്‍ പറയുന്നത്‌. പക്ഷേ അദ്ദേഹത്തെപ്പോലെ വേറേ ഈശ്വരവിശ്വാസിയില്ല. അദ്ദേഹത്തിന്റെ പ്രാര്‍ഥന തുടങ്ങുന്നതുതന്നെ 'അന്ന വസ്‌ത്രാദിമുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ' എന്നാണ്‌.
ഈശ്വരവിശ്വാസമില്ലായ്‌മ ഉപ്പില്ലാത്ത കഞ്ഞിപോലെ എന്നാണ്‌ ഗുരുദേവന്റെ അഭിപ്രായം. ഉപ്പില്ലാത്ത കഞ്ഞിക്കു രുചിയുണ്ടാകില്ല. ജീവിതത്തില്‍ രുചിയുണ്ടാകണമെങ്കില്‍ ഈശ്വരവിശ്വാസമെന്ന ഉപ്പുണ്ടാകണമെന്നാണ്‌ ഗുരു അര്‍ഥമാക്കിയത്‌. ഏതെങ്കിലും ഒരു സമുദായത്തിന്റേത്‌ എന്ന്‌ ഗുരുദേവനെ മുദ്രകുത്തിയതാണ്‌ ഹിന്ദുസമുദായത്തിന്റെ അപചയത്തിനു കാരണം.ശ്രീനാരായണഗുരു ഏതെങ്കിലും ഒരു സമുദായത്തിന്റേയോ, ഏതെങ്കിലുമൊരു വിഭാഗത്തിന്റേയോ മാത്രം ഗുരുവല്ല, ശ്രീനാരായണഗുരു നായന്‍മാരുടെയും ബ്രാഹ്‌മണന്റെയും ആചാര്യനാണ്‌.
പുതിയ തലമുറയ്‌ക്ക് ഗുരുദേവനെ പറ്റിയുള്ള ശരിയായ ചിത്രം അറിയില്ല. സ്‌കൂളില്‍ ഈഴവനെയും പട്ടികജാതിക്കാരനെയും അകറ്റിനിര്‍ത്തുന്ന കാലഘട്ടമുണ്ടായിരുന്നു. ശ്രീനാരായണന്‍ ഗുരുമുഖത്തുനിന്നുമൊന്നുമല്ല പഠിച്ചത്‌, സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും അഗാധമായ പാടവം ഉണ്ടായിരുന്നു.

കാവിയുടുക്കുന്നതു കൊണ്ട്‌ ആരും സന്യാസിയാകില്ല. പുരാണ സിനിമകളിലും മറ്റുമാണ്‌ സന്യാസി കാവിയുടുക്കുന്നത്‌. പുരാണങ്ങളില്‍ പറയുന്നത്‌ മരവുരിയാണ്‌. ശ്രീനാരായണ ഗുരു ബുദ്ധസംസ്‌കാരത്തില്‍ നിന്നുള്ള വര്‍ണമാണ്‌ അണിഞ്ഞത്‌. എസ്‌.എന്‍.ഡി.പി. യോഗവുമായി പ്രശ്‌നമുണ്ടായപ്പോള്‍ അദ്ദേഹം കുറേനാള്‍ സിലോണില്‍പോയി താമസിച്ചു. പിന്നെ ഇവിടെനിന്നുള്ള നിരന്തരമായ നിര്‍ബന്ധത്തെ തുടര്‍ന്നാണു ശിവഗിരിയില്‍ എത്തിയെന്നാണ്‌ ഞാന്‍ ചരിത്രത്തില്‍ പഠിച്ചത്‌. അദ്ദേഹം വലിയ ജ്‌ഞാനിയായിരുന്നു. ഇന്ന്‌ നമ്മുടെ നാട്‌ നശിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
മദ്യവ്യവസായം ഈഴവ സമുദായത്തിന്റെ കുത്തകയായിരുന്ന കാലത്ത്‌ അദ്ദേഹം ചെത്തരുത്‌, വില്‍ക്കരുത്‌, കുടിക്കരുത്‌ എന്നുപറഞ്ഞ മഹാനായ സന്യാസിയാണ്‌. സ്വന്തം സമുദായം നടത്തിവന്നിരുന്ന മദ്യവ്യവസായം സമൂഹത്തിന്‌ ആപല്‍ക്കരമാണ്‌, അപകടകരമാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. പ്രവാചകനെപ്പോലെ മഹത്‌ വ്യക്‌തിത്വമാണ്‌ ശ്രീനാരായണ ഗുരുദേവന്റേത്‌. ഈഴവ സമുദായത്തോട്‌ പറഞ്ഞു- നിങ്ങള്‍ കള്ള്‌ ഉണ്ടാക്കുന്നതു നിര്‍ത്തി കൃഷി ചെയ്യാന്‍. പിന്നെ വ്യവസായം ചെയ്യാന്‍ പറഞ്ഞു.
കൃഷിചെയ്യാന്‍ ആരുമില്ല. തിരുവനന്തപുരവും കൊല്ലവും വര്‍ക്കലയുമെല്ലാം വ്യവസായത്തിലേക്കു പ്രവേശിച്ചത്‌ ആ കാലഘട്ടത്തിലാണ്‌. വേദപുസ്‌തകത്തിലെ പഴയ നിയമത്തില്‍ പറയുന്നത്‌ ആറു വര്‍ഷം മാത്രമെ ഒരാള്‍ കൃഷിചെയ്യാവു എന്നാണ്‌. ജീവിച്ചിരുന്ന കാലഘട്ടത്തെക്കാള്‍ ഗുരുദേവന്റെ പ്രബോധനങ്ങള്‍ക്ക്‌ വര്‍ത്തമാനകാലഘട്ടത്തില്‍ പ്രസക്‌തിയും പ്രാധാന്യവും വര്‍ധിച്ചിരിക്കുകയാണ്‌.

- See more at: http://www.mangalam.com/relegion/1707#sthash.wg3kwGBW.dpuf

Saturday 13 December 2014

' പിണ്ഡനന്ദി ' എന്ന കൃതിയുടെ മാഹാത്മ്യം !


ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും.
ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .
എന്തിനു ജനിച്ചു,മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം .
ആ അന്വേഷണം ഗുരുദേവ കൃതികളിൽ നിന്നും മനസ്സിലാകും . നമ്മെ നമ്മളാക്കി എടുത്ത, പിണ്ഡത്തിൽ വച്ച് അമൃത് നല്കി സംരക്ഷിച്ച, എപ്പോഴും നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ്‌ നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ , കരയിലിട്ട മീനിനെ പോലെ പിടയുന്നു...
പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക .ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക . അതിനാണ് ഏകാഗ്രമായ പ്രാർത്ഥന , ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ് . അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത് . കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം...
Posted on Facebook Group by : Subha Kumari Thulasidharan

"ദൈവദശകം" - ഗുരു നിത്യചൈതന്യയതി


" മോക്ഷ പ്രാപ്തിക്കു അത്യുത്തമമായ സാമഗ്രി ഭക്തിയാണെന്ന് പ്രസിദ്ധമാണ് . സ്വസ്വരൂപമായ ആത്മാവിന്ടെ നിരന്തരമായ അനുസന്ധാനമാണ് ഉത്തമഭക്തിയെന്നു ശങ്കരാചാര്യരുടെ 'വിവേകചൂടാമണി' യിലും ശ്രീ നാരായനഗുരുവിന്ടെ 'ദർശനമാല' യിലും പറഞ്ഞിരിക്കുന്നു . അപ്രകാരം മോക്ഷസാധനമായ ഭക്തിയെ ശാസ്ത്രാനുസാരം കരഗതമാക്കുവാൻ ശരണാഗതി, സ്തുതി ,ധ്യാന- ധ്യേയപാരസ്പര്യം , അർത്ഥന , ശാന്തി എന്നീ പഞ്ചാംഗലക്ഷണസൌഷ്ഠവത്തോട് കൂടിയ ദൈവദശകം നാരായണഗുരു കാരുണ്യപൂർവം ശിഷ്യന്മാർക്ക് ഉപദേശിച്ചു കൊടുത്തു . ഇത് സന്ധ്യാവേളകളിൽ ഗാനം ചെയ്യുന്ന അനേകായിരം ഹൃദയങ്ങളിൽ ശാന്തിയും നിർവൃതിയും പകർന്നു കിട്ടുന്നുണ്ട്‌ ."