SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Tuesday, 12 May 2020
ഭക്തഹൃദയത്തിലെ എല്ലാ ചിന്തകളും വേദനകളും അറിയുന്ന ഭഗവാൻ ശ്രീനാരായണഗുരുദേവൻ
ഗുരുദേവന്റെ ജീവിത സായാന്ഹത്തിൽ നിരന്തരം പരിചരിക്കാൻ നിന്ന ഒരു ശിഷ്യൻ ആയിരുന്നു കേശവൻ വേദാന്തി ...വലിയ വേദാന്ത പണ്ഡിതനും ..തർക്ക വിദഗ്ധനും ആയിരുന്നു ആ യുവാവ് . തൃപ്പാദ ങ്ങളെ സേവിക്കാൻ വിനീത ദാസനെ പ്പോലെ പെരുമാറിയിരുന്ന കേശവൻ , വാദ പ്രദി വാദങ്ങളിൽ ശൂരനായ ഒരു പ്രതിയോഗി പ്പോലെ ആണ് ഗുരുവിനോടു പെരുമാറിയിരുന്നത് .ഒരു ദിവസം ഗുരുവും കേശവനും തമ്മിൽ വാദം നടക്കുമ്പോൾ , പെട്ടെന്നു കേശവൻ കുനിഞ്ഞ മുഖവും ആയി ആ വേദി വിട്ടു . ഇതു കണ്ടുനിന്ന ശ്രീ പഴമ്പള്ളി അച്യുതൻ കേശവന്റെ അടുത്തു ചെന്ന് ഇങ്ങനെ ചോദിച്ചു.."എന്താ മിസ്റ്റർ , ഇന്നു വാദത്തിൽ തോറ്റു പോയതു കൊണ്ടാണോ സങ്കടപ്പെട്ടു...
Tuesday, 5 May 2020
ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ചതായ '' ഒരു മതം " എന്നാൽ എന്താണ് ?
ഇക്കാണുന്നതെല്ലാം അറിവല്ലാതെ മറ്റൊന്നുമല്ലെന്നു നമുക്ക് പറഞ്ഞു തന്നത് ഭാരതത്തിലെ ഋഷീശ്വരന്മാരാണ്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും എന്നുവേണ്ട സകലതും അറിവിൽ പൊന്തി വരുന്നതാണെന്ന സത്യം ആധുനിക ഭൗതികശാസ്ത്രത്തിന്റെ കൊടിമുടിയിലെത്തി നില്ക്കുന്ന ശാസ്ത്രജ്ഞനു പോലും നിഷേധിക്കാനാവില്ല. കാരണം അറിവിലാണ് നമ്മളുണ്ടെന്ന ബോധവും ഈ ലോകമുണ്ടെന്ന ബോധവും സ്ഫുരിക്കുന്നത്. അതായത് അറിവില്ലെന്നാൽ നമ്മളും ഈ ലോകവും ഇല്ലെന്നു ചുരുക്കം. ഈ സത്യത്തിന്റെ തുറന്ന ദാർശനിക വെളിപാടാണ് ഗുരുദേവതൃപ്പാദങ്ങളുടെ അറിവ് എന്ന കൃതിയുടെ ആദ്യപദ്യത്തിൽ നമുക്ക് കാണാനാവുന്നത്അറിയപ്പെടുമിതു...
ജീവിതത്തിലെ പ്രതിസന്ധികളെ തളരാതെ നേരിടുന്നതിനുള്ള മാർഗ്ഗം എന്താണ്?
ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഗുരുദേവൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ചോദ്യങ്ങൾക്ക് ഉത്തരം ആയി പറഞ്ഞു(ഒരു കെട്ടിടം ചൂണ്ടി കാണിച്ചുകൊണ്ട്) "ഇപ്പോള്‍ അതിന്റെ പേരെന്ത്? കെട്ടിടം എന്നല്ലേ? അതു പൊളിച്ചു കല്ലും മരവുമായി പിരിച്ചു താഴെയിട്ടാലോ, പിന്നെ കെട്ടിടമുണ്ടോ?പിരിച്ചതിനുശേഷം ഇപ്രകാരം കെട്ടിടം എന്നൊന്നില്ലെങ്കില്‍ അത് മുമ്പുണ്ടായിരിന്നുവെന്ന് എങ്ങനെ പറയാം. ഇല്ലാത്തത് ഉണ്ടാകുമോ? അപ്പോള്‍ കെട്ടിടമെന്നത് ഒരു വ്യവഹാരം മാത്രമായിരുന്നു. നാമരൂപങ്ങളുടെ ഒരി വ്യവഹാരം. അതിനു വാസ്തവികമായ സത്തയല്ല. ഇതു പോലെ കെട്ടിടത്തിന്റ് ഘടകങ്ങളായ കല്ലും മരവും പിരിച്ചു നോക്കുമ്പോള്‍...
ശ്രീനാരായണ ഗുരുദേവനും ശ്രീചട്ടമ്പിസ്വാമികളും (ഗുരുശിഷ്യാവാദഖണ്ഡനം) by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
ശ്രീനാരായണഗുരുദേവന് ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നുവെങ്കില്‍ അത് ശ്രീ ചട്ടമ്പിസ്വാമികളായിരുന്നു. അതുപോലെ ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ ആരുടെയെങ്കിലും മുമ്പില്‍ ഹൃദയം കുളിര്‍ക്കെ പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കിട്ടിരുന്നുവെങ്കില്‍ അത് ശ്രീനാരാ യണഗുരു തൃപ്പാദങ്ങളുടെ മുമ്പില്‍ മാത്രമായിരുന്നു. അവര്‍ പരസ്പരം തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും പരസ്പരം മടിയില്‍ തലവച്ച് കിടന്നുറങ്ങിയും സത്യാന്വേഷണ നിരതരായും ഒന്നായി ജീവിച്ചു. സ്വയം കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ പരസ്പരം കൈമാറിയിരിക്കണം. രണ്ടുപേരും തമ്മില്‍ പരിചയപ്പെടുന്ന സമയത്ത് നാമിന്നറിയുന്ന ശ്രീനാരായണഗുരുദേവനും...
പ്രതിമാസ ചതയ ദിനം - by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
എന്താണ് പ്രതിമാസ ചതയവ്രതാനുഷ്ഠാനപദ്ധതി? എല്ലാ മാസവും കുടുംബശ്വര്യത്തിനായി ചതയ വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ? അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? SNDP ശാഖകളിലും കുടുംബയോഗങ്ങളിലും ( ശ്രീ നാരായണ പ്രസ്ഥാനങ്ങളിൽ ) പ്രതിമാസ ചതയ ദിനം എങ്ങനെ സംഘടിപ്പിക്കണം? ചതയ ദിനാചരണം വഴി എങ്ങനെ ഒക്തജനങ്ങള്ളെ ചേർത്ത് നിറുത്തി ശ്രീ നാരായണ പ്രസ്ഥാനത്തെ ശക്തമാക്കാം?byസച്ചിദാനന്ദ സ്വാമി ശിവഗിരി മഠം............................................... ജീവിച്ചിരുന്നപ്പോള് തന്നെ കളങ്കമേല്ക്കാത്ത ഗുണഗണങ്ങളോടു കൂടിയ ആ ഭഗവദ്പാദങ്ങളെ ഭക്തജനങ്ങള് തങ്ങളുടെ മാര്ഗ്ഗവും ലക്ഷ്യവുമായ പരമഗുരുവും...
Monday, 4 May 2020
ശ്രീനാരായണഗുരുദേവന്‍ ഭാവി ലോകത്തിൻ്റെ പ്രവാചകൻ by - സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം
ജാതിക്കും മതത്തിനും പങ്കിടാന്‍ കഴിയാത്ത മഹാജ്യോതിസായി 'പൊട്ടപ്പുല്ലുകൊണ്ടും ശുഷ്‌ക്കമായ പത്രസൗഘം കൊണ്ടും കെട്ടിമേഞ്ഞ ഓലക്കുടിലില്‍ 149 വര്‍ഷങ്ങള്‍ക്കുമുമ്പ് അവനീര്‍ണ്ണനായ ആ ജഗദ്ഗുരുവിന്റെ തിരുമുമ്പില്‍ കാലമിന്ന് കൈകൂപ്പി നില്‍ക്കുകയാണ്. കാരണം കാലാതീതമായ മഹാദര്‍ശനമാണ് ഈ ലോകഗുരു പ്രദാനം ചെയ്തത്. മഹാത്മാ ക്കളെ പൊതുവെ കാലഘട്ടത്തിന്റെ സൃഷ്ടിയെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാല്‍ ശ്രീനാരാ യണഗുരുദേവനാകട്ടെ കാലഘട്ടിത്തിന്റെ സൃഷ്ടി എന്നതിനപ്പുറത്ത് കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവു കൂടിയാണ്. ചരിത്രഗതിയെ ക്രിസ്തുവിന് മുമ്പ് ക്രിസ്തുവിന് ശേഷം എന്നിങ്ങനെ രണ്ടായിതരം...
''ശ്രീനാരായണ ഗുരുദേവന്‍ ദൈവത്തിൻ്റെ അവതാരമോ? " by സച്ചിദാനന സ്വാമി - ശിവഗിരി മഠം
ചെമ്പഴന്തിയില്‍ വന്ന് പിറന്ന നാരായണന്‍ ഒരു സുപ്രഭാതത്തില്‍ ''ശ്രീനാരായണ ഗുരുവായി'' മാറിയതല്ല. നാരായണന്‍ നാരായണഗുരുവായിത്തീര്‍ന്നതിന്റെ പിന്നില്‍ ദീര്‍ഘകാലത്തെ ത്യാഗനിര്‍ഭരമായ തപശ്ചര്യാജീവിതമുണ്ട്. കുടുംബജീവിതത്തി ലേക്ക് ഒരു എത്തിനോട്ടം പോലും നടത്താതിരുന്ന നാണുവാശാന്‍ ''പാരിനുള്ളടിക്കല്ലു പാര്‍ത്തു കണ്ടറിഞ്ഞ ഭാരതാരാമത്തിലെ പൂര്‍വ്വരാം ഋഷീന്ദ്രന്മാര്‍'' തെളിയിച്ച ആദ്ധ്യാത്മിക മാര്‍ഗ്ഗ ത്തിലേക്ക് കുതിച്ചുചാടുകയും അവധൂതവൃത്തികൈകൊണ്ട് ഭആരതമെമ്പാടും ചുറ്റി സഞ്ചരിക്കുകയും ചെയ്തു. ഒടുവില്‍ അവിടുത്തേക്ക് അഭയമരുളിയത് മരുത്വാമലയിലെ പിള്ളത്തടം ഗുഹയാണ്. അവിടെ...